കൊച്ചി - മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനായി ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല നൽകി. നഗരസഭാ സെക്രട്ടറിയെ നീക്കിയാണ് സർക്കാർ ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാറിന് ചുമതല നൽകിയത്. സുപ്രീം കോടതിയിൽനിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നീക്കം.
ഇതേ സമയം മരട് ഫ്ളാറ്റിലെ വൈദ്യുതി ബന്ധം വിഛേദിക്കാൻ നഗരസഭാ സെക്രട്ടറി കെ.എസ്.ഇ.ബിക്ക് കത്ത് നൽകി. ഫ് ളാറ്റ് ഉടമകളെ ഇറക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും വെള്ളവും വൈദ്യുതിയും യഥേഷ്ടം ലഭിക്കുന്നുവെന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.