Sorry, you need to enable JavaScript to visit this website.

ഇൻഷുറൻസ് മേഖലയിൽ സൗദിവൽക്കരണം ഉയർന്നു

റിയാദ് - ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം 73.2 ശതമാനമായി ഉയർന്നതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കി. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ഇൻഷുറൻസ് മേഖലയിൽ ആകെ 11,730 ജീവനക്കാരാണുള്ളത്. 2017 ൽ ഇൻഷുറൻസ് മേഖലാ ജീവനക്കാർ 11,270 ആയിരുന്നു. കഴിഞ്ഞ വർഷം ഇൻഷുറൻസ് മേഖലാ ജീവനക്കാരുടെ എണ്ണത്തിൽ നാലു ശതമാനം വർധനവുണ്ടായി. കഴിഞ്ഞ കൊല്ലം ഇൻഷുറൻസ് മേഖലയിലെ സൗദിവൽക്കരണം 68.7 ശതമാനത്തിൽ നിന്ന് 72.3 ശതമാനമായി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻഷുറൻസ് മേഖലയിൽ 8,483 സൗദികൾ ജോലി ചെയ്യുന്നുണ്ട്. 


ഇൻഷുറൻസ് കമ്പനികളിൽ മാനേജർ തസ്തികകളിൽ 1,065 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. മാനേജർ തസ്തികകളിൽ സൗദിവൽക്കരണം 54.7 ശതമാനമാണ്. ഇൻഷുറൻസ് കമ്പനികളിൽ ആകെ 1,947 പേരാണ് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നത്. 2017 ൽ മാനേജർ പദവികളിൽ സൗദിവൽക്കരണം 49.4 ശതമാനമായിരുന്നു. 


പുതിയ ഇൻഷുറൻസ് കമ്പനികൾ പ്രവർത്തനം തുടങ്ങി ആദ്യ വർഷാവസാനത്തോടെ 30 ശതമാനം സൗദിവൽക്കരണം പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. തുടർന്നുള്ള ഓരോ വർഷവും സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കണം.

 

Latest News