അബുദാബി- നഗരത്തിലെ ആറ് പാര്‍ക്കുകളില്‍ സൗജന്യ വൈഫൈ സേവനം നഗരസഭ ലഭ്യമാക്കുന്നു. ഖാലിദിയ പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക്, ക്യാപിറ്റല്‍ പാര്‍ക്ക്, പോസ്റ്റ് ഓഫിസ് പാര്‍ക്ക്, ശൈഖ് ഹസ്സ പാര്‍ക്ക്, ഫാമിലി പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സൗകര്യം.
പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ സൗജന്യ വൈഫൈ ഇടയാക്കുമെന്നാണു നഗരസഭ കരുതുന്നത്. സുരക്ഷിത കണക്ഷനായതിനാല്‍ സര്‍ക്കാര്‍ അംഗീകൃത വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതിനും തടസ്സമില്ല.
രണ്ടാഴ്ച മുന്‍പ് അബുദാബിയിലെ പൊതുഗതാഗത ബസുകളിലും ബസ് സ്റ്റേഷനിലും ബസ് സ്റ്റോപ്പുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചിരുന്നു.