ജിസാന്‍- മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ കൊല്ലം കിളിക്കൊല്ലൂര്‍ കല്ലും താഴം ചാരുവിള പുത്തന്‍വീട് സംജാദ് (47) നിര്യാതനായി. ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ കൊണ്ടുവന്നിരുവെങ്കിലും രോഗം മൂര്‍ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
15 വര്‍ഷത്തിലേറെയായി ബെയ്ഷ് ആലിയയിലുള്ള സംജാദ് സഹോരന്മാര്‍ക്കൊപ്പം വാഹനത്തില്‍ മത്സ്യ കച്ചവടം നടത്തിവരികയായിരുന്നു.
വലിയ സൗഹൃദ് വലയത്തിന്റെ ഉടമയായ സംജാദിന്റെ വിയോഗം ബെയ്ഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി.
ബദറുദ്ദീന്‍-സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിത. ഫൗസിയ, ആലിയ എന്നീ രണ്ട് മക്കളുണ്ട്. നൗഷാദ്, മാഹിന്‍ (ഇരുവരും ബെയ്ഷ്), സജീന, ഹാരിസ് എന്നിവര്‍ സഹോദരങ്ങളാണ്.