Sorry, you need to enable JavaScript to visit this website.

യാത്രക്കാരന്റെ ബാഗില്‍ നിന്ന് മാങ്ങ മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്തണമെന്ന് ദുബായ് കോടതി

ദുബായ്- യാത്രക്കാരന്റെ ബാഗില്‍ നിന്ന് രണ്ട് മാങ്ങകൾ മോഷ്ടിച്ച എയര്‍പോര്‍ട്ട് ജീവനക്കാരനായ ഇന്ത്യക്കാരനെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. 5000 ദിര്‍ഹം പിഴയടക്കണമെന്നും ഫസ്റ്റ് ഇന്‍സ്റ്റന്‍സ്‌ കോടതി വിധിച്ചു. ആറ് ദിര്‍ഹം വിലവരുന്ന മാങ്ങള്‍ 27കാരനായ പ്രതി 2017 ഓഗസ്റ്റിലാണ് മോഷ്ടിച്ചത്. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ത്രീയിലെ ലോഡിങ് ജീവനക്കാരനാണ് പ്രതി. ദാഹം കാരണമാണ് പഴപ്പെട്ടി പൊട്ടിച്ച് മാങ്ങ എടുത്തതെന്ന് പ്രതി കുറ്റം സമ്മതിച്ചു. 2018 ഏപ്രിലിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകളൊന്നും ഇയാളില്‍ നിന്ന് ലഭിച്ചില്ല. സംഭവം കണ്ട ഒരു സുരക്ഷാ ജീവനക്കാരന്റെ മൊഴിലിയാണ് പ്രതി കുടുങ്ങിയത്. സിസിടിവി പരിശോധിച്ചപ്പോള്‍ മാങ്ങ മോഷ്ടിക്കുന്ന ദൃശ്യം തെളിയുകയും ചെയ്തു. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് 15 ദിവസം സമയം ഉണ്ട്.

Latest News