Sorry, you need to enable JavaScript to visit this website.

ഖത്തര്‍ വിമാനം മസ്‌കത്തിലിറക്കി, ആലിക്കോയയെ രക്ഷിക്കാനായില്ല

മസ്‌കത്ത്- ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ യാത്രക്കാരന് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ ഇറക്കി. എന്നാല്‍ ഖത്തറിലേക്ക് പോകുകയായിരുന്ന കാസര്‍കോട് ചെട്ടുംകുഴി എം.ഇ.എസ്. കെ.എസ്.അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ റോഡിലെ ആലിക്കോയ (63)യെ രക്ഷിക്കാനായില്ല.  തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഖത്തറില്‍ കോടതിയില്‍ ജീവനക്കാരനായ ആലിക്കോയ അവധി കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മംഗളൂരു വിമാനത്താവളം വഴി ഖത്തറിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ അടിയന്തരമായി മസ്‌കത്തില്‍ ഇറക്കുകയായിരുന്നു. ഉടന്‍ തന്നെ മസ്‌കത്തിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശിയാണ്. 40 വര്‍ഷത്തിലധികമായി ഖത്തറിലെ കോടതിയിലെ ജീവനക്കാരനായിരുന്നു. ബിച്ചുമ്മദ്-ഹലീമകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: റസീഖ കോഴിക്കോട്, ഹലീമ ബാങ്കോട് തളങ്കര. മക്കള്‍: നിസാം (ഖത്തര്‍), താജുദ്ദീന്‍, നജ്മുന്നിസ, അമീറ, അസീറ. ഇബ്രാഹിം ബാദുഷ (ഖത്തര്‍), മരുമക്കള്‍: സഫീന, റഹ്മത്ത്, ഫൈസല്‍, ലുക്ക്മാന്‍, അഷ്‌റഫ്.

 

Latest News