എരുമേലി - ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിൽ വാവർ സ്വാമിയുടെ പ്രതിനിധിയായിരുന്ന മാളിക വീട്ടിൽ എം.എം മുഹമ്മദ് യൂസുഫ് (കാക്കച്ചി - 74) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. താഴത്തുവീട്ടിൽ ഹസൻ റാവുത്തരുടെ മരണശേഷം വർഷങ്ങളോളം മുഹമ്മദ് യൂസുഫ് വാവർ സ്വാമിയുടെ പ്രതിനിധിയായി പേട്ടതുള്ളലിനെ അനുഗമിച്ചിരുന്നു.
ഭാര്യ: മാന്നാർ പുത്തൻമഠത്തിൽ ഷെരീഫാ ബീവി. മക്കൾ: ഫാസില, സൽസല, മുഹമ്മദ് ഫാസൽ, ഷെമിന. മരുമക്കൾ: അബ്ദുൽ അസീസ് (ചുങ്കപ്പാറ), അക്ബർ (കോട്ടയം), സൗമിയ (വി.എം.എച്ച്.എസ് എരുമേലി), ജലീൽ (റഹ്മാനിയ ഈരാറ്റുപേട്ട). ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.