റിയാദ്- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുമായി എസ്.ടി.സിയും. ഇന്ന് രാത്രി മുതൽ എസ്.ടി.സിയുടെ ഓഫർ നിലവിൽ വരിക. പരിധിയില്ലാത്ത ഇന്റർനെറ്റും എസ്.ടി.സി വൈഫൈയും പരിധിയില്ലാതെ കാളിംഗുകളും എസ്.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റാകും.