മങ്കട സ്വദേശി മക്കയില്‍ നിര്യാതനായി

ജിദ്ദ- മലപ്പുറം മേലേ അരിപ്ര കരിമ്പനാക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബൂബക്കര്‍ കരിമ്പനാക്കല്‍ (58) മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷത്തോളമായി സൗദിയിലുള്ള ഇദ്ദേഹം ജിയാദ് മുസാഫിയില്‍ മുഹമ്മദിയ ഗ്രുപ്പ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. അരിപ്ര കൂട്ടായ്മ, നവോദയ, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി. മാതാവ്: നബീസ.ഭാര്യ: ആസിയ. മക്കള്‍. മുനീര്‍, അമീര്‍ അലി, ഇര്‍ഷാദ്. മരുമക്കള്‍: ഹസീന, തബ്ഷിറ, ജാസ്മിന്‍.

Latest News