കാസർകോട്- ആരോപണങ്ങൾ ഉന്നയിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടുംകിഫ്ബി പദ്ധതികളിൽ ഓഡിറ്റ് നടത്താൻസർക്കാർ തയ്യാറാകാതെ വന്നാൽസ്വന്തം നിലയിൽ ഓഡിറ്റ് നടത്തി സത്യം പുറത്തുകൊണ്ടുവരാൻ യു.ഡി.എഫ് നീക്കം തുടങ്ങി. ഇതിന്റെനിയമ വശങ്ങൾ പരിശോധിക്കാൻനിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ് യു.ഡി.എഫ് നേതൃത്വം. കിഫ്ബിയിൽ ഓഡിറ്റ് നടത്തുന്നതിന് ഹൈക്കോടതിയെ സമീപിക്കണോ അതല്ല മറ്റേതെങ്കിലും ബദൽ മാർഗം തേടേണ്ടതുണ്ടോ എന്നാണ് യു.ഡി.എഫ് പരിശോധിക്കുന്നത്.
കിഫ്ബി വഴി നടപ്പിലാക്കുന്ന കെ.എസ്.ഇ.ബി പദ്ധതികൾക്കും സി.എ.ജി ഓഡിറ്റ് വേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് മറ്റു വഴികൾ തേടാൻ യു.ഡി.എഫ് ആലോചിക്കുന്നത്. കെ.എസ്.ഇ.ബിയിൽ നിലവിൽ സി.എ.ജി ഓഡിറ്റുണ്ട്. എന്നാൽ കിഫ്ബിയിൽ ഓഡിറ്റ് ഇല്ലാത്തതിനാൽ ഇപ്പോൾ നടപ്പിലാക്കുന്ന വലിയ പദ്ധതികളൊന്നും ഓഡിറ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്. 50,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പിലാക്കുന്നത്. കിഫ്ബിയിൽ സർക്കാർ ഗ്രാന്റായി നൽകുന്ന തുകയിന്മേൽ മാത്രം പരിശോധന നടത്താനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അത് ഏകദേശം പതിനായിരം കോടി മാത്രമാണ് വരിക. മുഴുവൻ തുകയ്ക്കും സി.എ.ജി ഓഡിറ്റ് വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിക്കുകയായിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി ചെയ്ത കോട്ടയം, കോലത്തുനാട് ലൈനുകൾ, ബ്രഹ്മപുരം കാപ്പൂർ പദ്ധതി, മൂന്നാർ ചിത്തിരപുരം ട്രാൻസ് ഗ്രിഡ് സബ്സ്റ്റേഷൻ വർക്ക് തുടങ്ങിയവയിലെല്ലാം അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് സി.എ.ജി ഓഡിറ്റ്നടത്തിക്കിട്ടാൻ യു.ഡി.എഫ് പരിശ്രമിക്കുന്നത്. നിലവിൽ കിഫ്ബിയിൽ ഏതാണ്ട് 20 ശതമാനം (2,500 കോടിയുടെ) പദ്ധതികൾ മാത്രമാണ് സർക്കാർ പൂർത്തിയാക്കിയത്.