മലപ്പുറം- കാളികാവ് കല്ലാമൂല ചീങ്കക്കല്ല് പുഴയിലുണ്ടായ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ യുവാവും സഹോദരന്റെ ഭാര്യയും മരിച്ചു. പിഞ്ചുകുഞ്ഞിനെ കാണാതായി.
വേങ്ങര പറമ്പില്‍പടി യൂസുഫ്(25), സഹോദര ഭാര്യ ജുവൈരിയ(28) എന്നിവരാണ് മരിച്ചത്. ഒന്നര വയസ്സായ അബീഹയെ ആണ് കാണാതായത്. പുഴയില്‍ കുളിക്കുന്നതിനിടെ വൈകിട്ടോടെ കിഴക്കന്‍ മലയില്‍ നിന്നും മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് പുഴയില്‍ വെള്ളം ഉയരുകയായിരുന്നു.
യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ അഖ്മല്‍ എന്നിവരും പുഴയില്‍ ഇറങ്ങിയിരുന്നുവെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. വേങ്ങരയില്‍നിന്ന് പുല്ലങ്കോട്ടേക്ക് വിരുന്നുവന്ന സംഘത്തിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. കാണാതായ കുഞ്ഞിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.