റിയാദ് - വ്യവസായ സ്ഥാപനങ്ങളില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് വരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഫാക്ടറികള്‍ക്ക് ലെവി ഇളവ് ലഭിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ഏകോപനം നടത്തി മാനദണ്ഡങ്ങളും വ്യവസ്ഥകളും നിര്‍ണയിക്കാന്‍ വ്യവസായ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.