കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഹയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വില വരുന്ന എംഡിഎ എന്ന് സംശയിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. മലപ്പുറം സ്വദേശി മുഹമ്മദ് മുബാറക്കാണ് പിടിയിലായിരിക്കുന്നത്. ബാഗേജ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ക്രിസ്റ്റല്‍ രൂപത്തിലാക്കിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ നാഷണല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറി.