കൊച്ചി- നെടുമ്പാശ്ശേരി വിനമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ദുബായില്‍ നിന്നും വന്ന തിരിച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം സി.ഐ.എസ്.ഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.നെടുമ്പാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വര്‍ണം പുറത്തു കടത്തിയതെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.