റിയാദ്- സൗദിയുടെ 89-മത്ദേശീയ ദിനം പ്രമാണിച്ച് സൗദി പോസ്റ്റ് പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കി. ആധുനിക സൗദി അറേബ്യയിൽ ഭരണം കൈയാളിയ ഏഴു രാജാക്കന്മാരെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാലത്ത് നടപ്പാക്കുന്ന ഏഴു വൻകിട പദ്ധതികളെയും സൂചിപ്പിച്ച് ഏഴു സ്വർണ കതിരുകളുടെ ഫോട്ടോ അടങ്ങിയ സ്റ്റാമ്പുകളാണ് സൗദി പോസ്റ്റ് പുറത്തിറക്കിയത്. മൂന്നു റിയാലിന്റെ പതിനായിരം സ്റ്റാമ്പുകളും അഞ്ചു റിയാലിന്റെ ഏഴായിരം സ്റ്റാമ്പുകളുമാണ് പുറത്തിറക്കിയത്.