ഷാര്‍ജ- അല്‍നഹ്ദ ഏരിയയില്‍ ഇന്നലെ രാവിലെ രണ്ടു ബസുകള്‍ക്ക് തീപ്പിടിച്ചു. വിദേശ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബസുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നുപിടിച്ചതായി ഇന്നലെ രാവിലെ 8.24 നാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയ, പബ്ലിക് റിലേഷന്‍സ് മേധാവി മേജര്‍ ഹാനി അല്‍ദഹ്മനി അറിയിച്ചു. ഈ സമയത്ത് ബസുകളില്‍ ആരുമുണ്ടായിരുന്നില്ല. അഗ്നിബാധക്കുള്ള കാരണം അന്വേഷിച്ചുവരുന്നു.