കൊച്ചി- മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രഞ്ചിനു കീഴിലുള്ള സൈബര്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണിത്.
സെന്‍കുമാറിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയുടെ എഡിറ്റര്‍ സജി ജെയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനു കൈമാറിയിരുന്നു. വിവാദ പരമാര്‍ശങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്.