Sorry, you need to enable JavaScript to visit this website.

സങ്കടം കരകവിഞ്ഞ് ഇരുവഴിഞ്ഞി, മറ്റൊരു മൊയ്തീനായി ആഷിഖ്

ഇരുവഴിഞ്ഞിപ്പുഴയിലെ കലങ്ങിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വില കൽപ്പിച്ച് മരിക്കാത്ത ഓർമ്മയായി മാറിയവരുടെ പട്ടികയിൽ ഒരാൾ കൂടി, ആഷിഖ് സുഹൈൽ
കൊണ്ടോട്ടി. ഇരുവഴിഞ്ഞിയിലെ മറ്റൊരു 'മൊയ്തീൻ'
ഇരുവരുടെയും ജീവിതത്തിലും അന്ത്യയാത്രയിലും സമാനതകളേറെ.
1982 ജൂലായ് 15 ന് കൊടിയത്തൂർ തെയ്യത്തുംകടവിലുണ്ടായ തോണിയപകടത്തിൽ പലരേയും രക്ഷപ്പെടുത്തിയായിരുന്നു മൊയ്തീന്റെ അന്ത്യം.

ആഷിഖിന്റെ അന്ത്യത്തിന്റെ ഇതിവൃത്തവും ഇതുതന്നെ. ഒഴുക്കിൽ പെട്ട കൂട്ടുകരനെ കരക്കടുപ്പിച്ച് , ജീവിതസന്ദേശം മായാമുന്ദ്രയാക്കിയായിരുന്നു ഇരുപത്തിമൂന്നുകാരന്റെയും അന്ത്യയാത്ര.

2019 സപ്തംബർ 11 ന് തിരുവോണ നാളിൽ
, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും സഹപ്രവർത്തകരുമടക്കം ആറുപേർ
മലനിരകൾ കാണാനും കൂട്ടത്തിൽ നീന്തിക്കുളിക്കാനും എത്തിയതായിരുന്നു പത തങ്കയത്ത് .
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നുള്ളവരാണ് കോഴിക്കോട് ഇരു വഴിഞ്ഞിയുടെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം .

'' കുളി കഴിഞ്ഞു കയറുമ്പോൾ 'ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.
ഉടനെ ആഷിഖും മറ്റു രണ്ടു പേരും എടുത്തു ചാടി, രണ്ടുപേർ മുജീബിന്റെ കൈ പിടിച്ചു. ആഷിഖ് മൂവരെയും പിറകിൽനിന്നു കരയിലേക്കു തള്ളുകയായിരുന്നു.
അങ്ങനെയാണവൻ, മറ്റുള്ളവർക്കുവേണ്ടി മറ്റാരേക്കാളും ത്യാഗം ചെയ്യലാണ് ആഷിഖിന്റെ ശീലം.

പക്ഷേ, മൂവരെയും തള്ളി നീക്കി കരയിൽ എത്തിച്ചപ്പോഴേക്ക് പിറകിലുള്ള ആഷിഖ് കരപറ്റാൻ കഴിയാത്ത വിധം തളർന്നു പോയി,
, ഉറക്കെയൊനു നിലവിളിക്കാൻ പോലും കഴിയാതെ അവൻ... . പിന്നീട് ഉയർന്നു വന്നില്ല.... "
പതങ്കയത്തു വെച്ച് , തെരച്ചിലിനിടെ ആഷിഖിന്റെ അമ്മാവൻ കരീം, സങ്കടങ്ങൾ പങ്കിടുകയായിരുന്നു.

'ആഷിഖിന്റെ മാതാവ് സാജിദ സംഭവം അറിഞ്ഞതോടെ തളർന്ന് കട്ടിലിൽ അമർന്നതാണ്, ഇടയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു, പിതാവ് അബ്ദുൽ അസീസ് ഇടയ്ക്കിടെ ചോദിക്കും. എന്റെ കുട്ടിനെ ഇന്ന് കൊണ്ടോരൂലേ, എന്ന്.
എന്താ പറ്യാ?''
കുടുംബത്തിലെ മുഴുവൻ ആളുകളും എന്നും ഇവിടെ തെരച്ചിൽ നോക്കി നിൽക്കുകയാണ്. പ്രതീക്ഷയോടെ"
ഇടയ്ക്കിടെ ഫോൺ വിളി വരും'
'ഒന്നുമായില്ല. എല്ലാരും പ്രാർഥിക്കുക, നമ്മടെ കുട്ടിന്റെ മയ്യത്തെങ്കിലും തിരിച്ചു കിട്ടട്ടെ'' കരീമിന്റെ മറുപടി.


'
'' കുട്ടി ഏതായാലും പോയി, അവനുവേണ്ടി മയ്യത്ത് നമസ്കരിക്കണം, അതിനു മയ്യത്ത് കിട്ടണമല്ലോ. അതിനു പടച്ചവൻ സഹായിച്ചിരുന്നെങ്കിൽ ...''
നെഞ്ചത്തു കൈ വെച്ച്, കണ്ണുകൾ മേലോട്ടുയർത്തി ഉള്ളുരുകിയ ഇവരുടെ പ്രാർഥനയുടെ ഉത്തരമെന്നോണം എട്ടാം ദിവസം മൃതദേഹം കണ്ടെത്താനായി.
പുഴയിൽ നിന്ന് മൃതദേഹം ഉയരുന്നതോടൊപ്പം ആകാശംമുട്ടെ കരയിൽ നിന്നുയർന്ന പൊട്ടിക്കരച്ചിലുകൾക്കിടയിൽ
മനസറിഞ്ഞ് മുഴുവൻ ആളുകളോടും സസന്തോഷം നന്ദിയറിയിക്കാനും ആഷിഖിന്റെ കുടുംബം മറന്നില്ല. സങ്കടങ്ങളുടെ ഒരു പുഴ ആഷിക്കിനെ യാത്രയയക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു.

 

Latest News