കുവൈത്ത് സിറ്റി- കുവൈത്തിലെ വനിത എം.പി സഫാ അല്‍ ഹാഷിമിനു വധഭീഷണി. വിദേശികള്‍ക്ക് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവനക്ക് ശേഷമാണു ഇ മെയില്‍ സന്ദേശം ലഭിച്ചതെന്ന് അവര്‍ പറഞ്ഞു.
സൈബര്‍ കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. റോഡുകള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെയും സമാന രീതിയില്‍ വധഭീഷണി ലഭിച്ചിരുന്നതായും സഫ അല്‍ ഹാഷിം വെളിപ്പെടുത്തി.
ശ്വസിക്കുന്ന വായുവിനു വരെ വിദേശികള്‍ക്ക് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഏക വനിതാ അംഗമായ സഫ നേരത്തെ നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു.