Sorry, you need to enable JavaScript to visit this website.

കണ്ണൂർ-കുവൈത്ത് ഗോ എയർ  സർവീസ് വ്യാഴാഴ്ച തുടങ്ങും

കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഗോ എയറിന്റെ കുവൈത്ത് സർവീസിന് വ്യാഴാഴ്ച തുടക്കമാവും. കണ്ണൂർ - കുവൈത്ത് പ്രഥമ സർവീസ് രാവിലെ 7 ന് യാത്ര പുറപ്പെടും. 6999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിനത്തിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഗോ എയർ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വടക്കെ മലബാറിലെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർവീസിനാണ് ഇന്ന് തുടക്കമാവുന്നത്. ഗൾഫ് സെക്ടറിലേക്ക് ഗോ എയറിന്റെ കണ്ണൂരിൽ നിന്നുള്ള നാലാമത് സർവീസാണിത്. നിലവിൽ മസ്‌ക്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. മിഡിൽ ഈസ്റ്റ് മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കുവൈത്ത് സർവീസിന് തുടക്കമിടുന്നത്.
ഗോ എയർ രാജ്യാന്തര ഓപ്പറേഷൻ നടത്തുന്ന എട്ടാമത് വിമാനത്താവളമാണ് കണ്ണൂർ വിമാനത്താവളം. സിംഗപ്പൂർ സർവീസ് ഉടൻ ആരംഭിക്കും.
ഗോ എയർ 300 പ്രതിദിന വിമാന സർവീസുകൾ വഴി ഇക്കഴിഞ്ഞ ജൂലായ് മാസം 13.26 ലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ട്.  ഗോ എയറിന്റെ എയർ ബസ് 320 ആണ് കണ്ണൂരിൽ നിന്നും കുവൈത്തിലേക്കുള്ള പ്രഥമ യാത്രക്ക് ഉപയോഗിക്കുക. കണ്ണൂരിൽ നിന്നു രാവിലെ 7 ന് പുറപ്പെടുന്ന വിമാ
നം 9.30 ന് കുവൈത്ത് വിമാനത്താവളത്തിലെത്തും. 10.30 ന് തിരികെ യാത്ര പുറപ്പെട്ട് വൈകുന്നേരം 6ന് കണ്ണൂരി
ൽ എത്തിച്ചേരും. ഗോ എയർ വൈസ് പ്രസിഡണ്ടുമാരായ സമീർ പട്ടേൽ, അർജുൻ ദാസ് ഗുപ്ത എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു. കിയാൽ എം.ഡി.വി. തുളസീദാസ് മുഖ്യാതിഥിയായിരുന്നു.

Latest News