റിയാദ് - ഹജ്, ഉംറ, സിയാറത്ത്, ട്രാന്‍സിറ്റ് വിസ പുനഃസംഘടനക്ക് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. സ്പീക്കര്‍ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് വിസാ പുനഃസംഘടന അംഗീകരിച്ചത്.
ഉംറ, ടൂര്‍, ബിസിനസ്, ഫാമിലി വിസിറ്റ് ആവശ്യങ്ങള്‍ക്കുള്ള സിംഗിള്‍ എന്‍ട്രി വിസക്ക് 300 റിയാലാണ് പുതിയ ഫീ. ഈ വിസകളുടെ കാലാവധി ഒരു മാസമായിരിക്കും.
ഉംറ, ടൂര്‍, ബിസിനസ്, ഫാമിലി വിസിറ്റ് ആവശ്യങ്ങള്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കും 300 റിയാലാണ് ഫീസ്. ഈ വിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ പരമാവധി മൂന്നു മാസം വരെ തങ്ങാന്‍ കഴിയും.
ഹജ് വിസക്കും 300 റിയാലാണ് ഫീസ്. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും കര മാര്‍ഗവും സൗദിയിലൂടെ കടന്നുപോകുന്നവര്‍ക്കുള്ള ട്രാന്‍സിറ്റ് വിസിറ്റ് വിസക്കും ഇതേ ഫീസാണ് ബാധകം. ട്രാന്‍സിറ്റ് വിസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്.