തിരുവനന്തപുരം- ഓണക്കാലം പ്രമാണിച്ച് നിര്‍ത്തിവച്ച വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചര്‍ച്ച നടത്തിയാണ് തീരുമാനം കൈകൊണ്ടത്. വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കി. അതേസമയം നിയമം ഭേതഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയ കനത്ത പിഴത്തുക കേരളത്തില്‍ ഇടാക്കില്ല. പകരം കേസുകള്‍ കോടതിക്ക് കൈമാറും. കൂടാതെ ട്രാഫിക് നിയമ ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. കേന്ദ്രം നിയമം ഭേതഗതി ചെയ്ത ശേഷം പരിശോധന ശക്തമാക്കാം എന്ന നിലപാടിലായിരുന്നു കേരളം. എന്നാല്‍ ഓണകകാലത്ത് വാഹന പരിശോധന നിര്‍ത്തിയതോടെ ലംഘനങ്ങളും കൂടി.
കേന്ദ്ര മോട്ടോര്‍ വഹാന നിയമഭേഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം 21-ന് ചേരും. ഗതാഗത മന്ത്രി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.