ഈരാറ്റുപേട്ട- ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എസ്.ഡി.പി.ഐയുടെ രണ്ടു വോട്ടിന്റെ പിൻബലത്തോടെയാണ് സി.പി.എമ്മിന്റെ വിജയം. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫിലെ ലൈല പരീത് വിജയിച്ചത്. ലൈല പരീതിന് പതിനാലു വോട്ടുകൾ ലഭിച്ചു. മരംവെട്ട് വിവാദത്തെ തുടർന്ന് വി.കെ കബീർ രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.