Sorry, you need to enable JavaScript to visit this website.

ഇതര ജാതിക്കാരുടെ വീട്ടില്‍ പോയതിന് വൃദ്ധന്റെ കാല്‍ വെട്ടിമാറ്റി

മറയൂര്‍-ഇതരസമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതിന് 68 കാരന്റെ കാല്‍ സഹോരദരപുത്രന്‍ വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാല്‍ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. പ്രതി മുരുകന്‍ ഒളിവിലാണ്. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍.

വ്യാപാര സ്ഥാപനത്തിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടുകയായിരുന്നു. ശേഷം ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെട്ടു. പതിനഞ്ച് മിനിറ്റോളം ചോര വാര്‍ന്ന് കിടന്ന മുത്തുപാണ്ടിയെ മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയയായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

മറ്റു സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി. മുരുകന്‍ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

 

Latest News