ദുബായ്- ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കോടികള്‍ സമ്മാനം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന സുനില്‍ ശ്രീധരന്‍, ചെന്നൈ സ്വദേശിയായ ബിസിനസുകാരന്‍ ലളിത് ശര്‍മ എന്നിവര്‍ക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളര്‍) വീതം സമ്മാനം ലഭിച്ചു. 310 –ാം സീരീസിലെ 4638 നമ്പര്‍ ടിക്കറ്റാണ് സുനിലിന് ഭാഗ്യം കൊണ്ടുവന്നത്. സുനില്‍ മലയാളിയാണെന്ന് സംശയിക്കുന്നു. ഇയാളുമായി ഇതുവരെ ബന്ധപ്പെടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
311–ാം സീരീസിലെ 3743 നമ്പര്‍ ടിക്കറ്റാണ് ലളിത് ശര്‍മയ്ക്ക് ഭാഗ്യമായത്. ഇത് രണ്ടാം തവണയാണ് ലളിത് ശര്‍മ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നത്. ദുബായില്‍ തടി, പ്ലൈവുഡ് ബിസിനസ് നടത്തുകയാണ് ലളിത് ശര്‍മ.