ദുബായ്- ജോലിവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പാക്കിസ്ഥാനി പിടിയിലായി. ഫിലിപ്പിനോ യുവതിയെയാണ് ഇയാള്‍ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. 35 കാരിയെ ജുമൈറ വില്ലേജ് സര്‍ക്കിളിലെ തന്റെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജൂണ്‍ ഒന്‍പതിനാണ് സംഭവം. യുവതി അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫഌറ്റില്‍ വച്ച് മദ്യപിച്ച പ്രതി ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു.
ഫഌറ്റിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു യുവതിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. കൈക്കുഴയ്ക്കും തോളിനും പരുക്കുണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യവും മര്‍ദിച്ച കാര്യവും പ്രതി നിഷേധിച്ചതായി പോലീസ് പറഞ്ഞു. അനുമതിയില്ലാതെ മദ്യപിച്ചതിന് രണ്ടുപേര്‍ക്കെതിരെയും മറ്റൊരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച കേസ് കൂടി ഉള്‍പ്പെടുത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.