വ്യോമയാന രംഗത്ത് പുത്തന്‍ പദ്ധതികളുമായി യു.എ.ഇ

ദുബായ്- വ്യോമയാന രംഗത്ത് 60,000 കോടി ഡോളറിന്റെ പദ്ധതികള്‍ ലക്ഷ്യമിട്ട് രാജ്യാന്തര ഉച്ചകോടി ദുബായില്‍. വിമാന നിര്‍മാതാക്കള്‍ക്കും വിമാന കമ്പനികള്‍ക്കും കൂടുതല്‍ അവസരങ്ങളൊരുക്കും. യു.എ.ഇയില്‍ വിമാനഘടകങ്ങള്‍ നിര്‍മിക്കാനുള്ളതാണ് സുപ്രധാന പദ്ധതികളിലൊന്ന്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററും വിമാനത്താവളവും നവീകരിക്കും.
യാത്രാവിമാനങ്ങള്‍ക്കു പുറമേ ചരക്കുവിമാന സര്‍വീസുകളും വര്‍ധിപ്പിക്കും. അടുത്ത 5 വര്‍ഷം കൊണ്ട് രാജ്യത്ത് 200 കോടി യാത്രക്കാര്‍ എത്തുമെന്നാണു പ്രതീക്ഷ.
ജിസിഎഎ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒമര്‍ ബിന്‍ ഗാലിബ്, ജിയാസ് ജനറല്‍ ഡയറക്ടര്‍ വാലിദ് ഫര്‍ഗാല്‍, ഫുജൈറ ഏവിയേഷന്‍ അക്കാദമി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ യാക്കൂബ് അല്‍ നുഐമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News