മസ്‌കത്ത്- ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ജനറ്റിക്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളജി വിഭാഗങ്ങളില്‍ 44 വിദേശികളെ പിരിച്ചുവിട്ടു. പകരം സ്വദേശികളെ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 25നും 26 നുമായി പുതിയ നിയമനം നടക്കും. മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വടക്കന്‍ ശര്‍ഖിയ്യ, ദക്ഷിണ ബാത്തിന, ദാഖിലിയ്യ, ബുറൈമി, റോയല്‍ ഹോസ്പിറ്റില്‍ എന്നിവിടങ്ങളിലായാണ് നിയമനങ്ങള്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പരിശീലന സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.