Sorry, you need to enable JavaScript to visit this website.

ജിദ്ദ-കോഴിക്കോട് സർവീസ് ഉടനെന്ന്; എം.ഡി.എഫ് സംഘത്തിന് എയർ ഇന്ത്യയുടെ ഉറപ്പ്

കോഴിക്കോട്- എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവീസ് ഉടൻ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വിനി ലോഹായി അറിയിച്ചു. സർവ്വ അനുമതികളും ലഭ്യമായിട്ടും കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷട്ര വിമാനതാവളത്തിൽ നിന്നും എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് അട്ടിമറിക്കുന്നതിലും, ഗൾഫ് മേഖലയിലേക്കുള്ള കാർഗ്ഗോ ചാർജ്ജ് വർദ്ധിപ്പിച്ച എയർ ഇന്ത്യ തീരുമാനത്തിലും പ്രതിഷേധിച്ച മലബാർ ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികൾക്കാണ് ചെയർമാൻ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്. കോഴിക്കോട്ടെ എയർ ഇന്ത്യ സോണൽ ഓഫീസാണ് എം.ഡി.എഫ് ഉപരോധിച്ചത്. 
ഏറ്റവും നല്ല ലാഭത്തിൽ ഓടുന്ന അപൂർവ്വം സെക്ടറുകളിൽ ഒന്നാണ് കരിപ്പൂർ-ജിദ്ദ-കരിപ്പൂർ സെക്ടർ. എയർ ഇന്ത്യക്ക് കോടികൾ ലാഭം നേടാവുന്ന കരിപ്പൂർ  ജിദ്ദകരിപ്പൂർ സെക്ടറിലേക്ക് ഇന്ത്യൻ ഡി.ജി.സി.എ.അനുമതി നൽകിയിട്ട് അഞ്ചു മാസങ്ങൾ പിന്നിട്ടു. സർവ്വീസ് നടത്താനായി നിലവിൽ യാതൊരു വിധത്തിലുള്ള തടസങ്ങളുമില്ല, കരിപ്പൂരിലെ വിമാനതാവളത്തിൽ എയർ ഇന്ത്യക്ക് കൗണ്ടർ, ഓഫീസ് സംവിധാനങ്ങളുമുണ്ട്, ഉടനെ ഷെഡ്യൂൾ ചെയ്ത് സർവ്വീസ് ആരംഭിക്കാവുന്നതേയുള്ളൂ. എന്നിട്ടും സർവീസ് നീളുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് എം.ഡി.എഫ് ആരോപിച്ചു. എയർ ഇന്ത്യയുടെ മുൻ മേധാവിക്കും, കണ്ണരിലെ കിയാലിും കൊച്ചിയിലെ സിയാലിനും കരിപ്പൂർ തകരണമെന്ന ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. മലബാർ മേഖലയിൽ നിന്നുള്ള ഗൾഫ് ചരക്കു കയറ്റുമതി കുറേ കാലങ്ങൾക്കിടയിൽ മെച്ചപ്പെട്ടു വരുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എയർ ഇന്ത്യ കാർഗോ കൂലി വർദ്ധിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എം.ഡി.എഫ് ആരോപിച്ചു. എം.ഡി.എഫ്.പ്രസിഡന്റ് കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടരി ഇടക്കുനി അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു. കെ.സെയ്ഫുദ്ദീൻ, കെ.ജോയ് ജോസഫ്, ,വി.പി.സന്തോഷ് കുറ്റിയാടി, ശൈഖ് ശാഹിദ്, ശാഫി ചേലാമ്പ്ര, സി.കെ.മുറയൂർ, ഇസ്മായിൽ പുനത്തിൽ മുഹമ്മദ് പുതിയോട്ടിൽ, മൊയ്തീൻ ചെറുവണ്ണൂർ, സി.എൻ.അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
 

Latest News