കൊച്ചി- യുഎഇയില്‍ ചെക്ക് കേസിലുള്‍പ്പെട്ട് തടവിലാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയില്‍ തിരിച്ചെത്തി. കേസിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് യുഎഇ വിടാന്‍ വിലക്കുണ്ടായിരുന്നു. ഇതു നീങ്ങിയതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെയാണ് തു,ാര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. ബിജെപി, ബിഡിജെഎസ്, എസ്എന്‍ഡിപി നേതാക്കളും പ്രവര്‍ത്തകരും തുഷാറിനെ സ്വീകരിക്കാനെത്തിയിരുന്നു. ആലുവ അദ്വൈതാശ്രമത്തിനു സമീപം എന്‍എന്‍ഡിപി യോഗം തുഷാറിന് സ്വീകരണ പരിപാടി ഒരുക്കി.
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ ചെക്ക് കേസിലാണ് അജ്മാനില്‍ തുഷാര്‍ ജയിലിലായത്. കേസില്‍ നാസില്‍ സമര്‍പിച്ച രേഖകള്‍ യതാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തുഷാറിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.