കുവൈത്ത് സിറ്റി- കേരള സമൂഹത്തില്‍ വിഭാഗീയത കൂടി വരികയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. കുവൈത്ത് മലങ്കര റീത്ത് മൂവ്‌മെന്റ് രജത ജൂബിലി ആഘോഷ സമാപനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ രണ്ട് സഭകള്‍ തമ്മിലുള്ള തര്‍ക്കം ക്രിസ്തീയ രീതിയില്‍ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പല തലത്തിലും കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. വിജയത്തില്‍ എത്തുമെന്നു തന്നെയാണു പ്രതീക്ഷ. ഫാ. ജോണ്‍ തുണ്ടിയത്ത്, കെ.എം.ആര്‍.എം ഭാരവാഹികളായ ജേക്കബ് തോമസ്, ബിജു ജോര്‍ജ്, ബാബുജി ബത്തേരി, സുനില്‍ ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.