ആലുവ- സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡന്റും ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മെമ്പറുമായ എംഎം മുഹ്‌യുദ്ദീൻ മുസ്‌ലിയാർ ആലുവ അന്തരിച്ചു.വ്യാഴാഴ്ച രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം. കൊച്ചി ചങ്ങമ്പുഴ നഗർ സ്വദേശിയാണ്. തേവലക്കര ഇസ്സത്തുൽ ഇസ്‌ലാം, ഇടവ ഹിദായത്തുൽ അനാം, ദയൂബന്ദ് ദാറുൽ ഉലൂം എന്നിവിടങ്ങളിലായിരുന്നു പഠനം. ചേർപ്പ് തോട്ടത്തും പടി, ആലുവ സെൻട്രൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. പെരുമ്പടപ്പ് മഹല്ല് ഖാസി കൂടിയാണ്. കാൽ നൂറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയിലും അരനൂറ്റാണ്ടിലധികമായി സമസ്തയുടെ നേതൃനിരയിലും പ്രവർത്തിക്കുന്നു. സമസ്ത തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.