റാസല്‍ഖൈമ- കേരളത്തിന്റെ സ്വന്തം വള്ളംകളി കടല്‍ കടന്ന് യു.എ.ഇയിലേക്ക്. റാസല്‍ഖൈമയില്‍ വെളളിയാഴ്ച നടക്കുന്ന മിനി വള്ളം കളി പ്രവാസ ലോകത്തെ മലയാളി ഓണാഘോഷത്തിന്റെ വേറിട്ട കാഴ്ചയാകും.
റാക് നെഹ്‌റു ട്രോഫി വള്ളം കളി എന്ന പേരിലാണ് രാസല്‍ഖൈമ ഇന്റര്‍നാഷനല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ് വള്ളംകളി ഒരുക്കുന്നത്. കേരള സര്‍ക്കാരും റാസല്‍ഖൈമയിലെ എന്‍.എം.സി റോയല്‍ മെഡിക്കല്‍ സെന്ററും സംരംഭത്തില്‍ പങ്കാളികളാകുന്നു.
കേരളത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കും ഇവിടെയും വള്ളംകളിയെന്ന് സ്‌പോര്‍ട്‌സ് ക്ലബ് എക്‌സിക്യൂട്ടീവ് മാനേജര്‍ ആരിഫ് ഇബ്രാഹിം അല്‍ ഹരാന്‍കി പറഞ്ഞു. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പകരം ഡ്രാഗണ്‍ ബോട്ടുകളായിരിക്കും ഉപയോഗിക്കുക. ഇത് ചുണ്ടന്‍ വള്ളം പോലെ തോന്നിക്കാന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ക്ലബ് നിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വള്ളംകളിയില്‍ കൈവെക്കുന്നത് ഇതാദ്യമായാണ്.