കുവൈത്ത് സിറ്റി- ഹലാലല്ലാത്ത ചേരുവകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ കുവൈത്തില്‍ സ്‌നിക്കേഴ്‌സ്, ബോണ്ടി, മില്‍കി വേ തുടങ്ങിയ മിഠായികളുടെ ഇറക്കുമതി നിരോധിച്ചേക്കും. ഭക്ഷ്യപോഷകാഹാര അതോറിറ്റി സെക്രട്ടറി ജനറല്‍ ആദില്‍ അല്‍ സുവൈത്ത് അറിയിച്ചതാണ് ഇക്കാര്യം.
കസാകിസ്ഥാനില്‍നിന്നുള്ള സംസ്‌കരിച്ചതും അല്ലാത്തതുമായ മാംസം നിരോധിക്കണമെന്നും ശുപാര്‍ശയുണ്ട്. അവിടെ ആന്ത്രാക്‌സ് രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം ആന്ത്രാക്‌സ് രോഗ വിമുക്തമായതിനാല്‍ കിര്‍ഗിസ്ഥാനില്‍നിന്നുള്ള മാംസ ഇറക്കുമതി നിരോധം പിന്‍വലിക്കാനും ശുപാര്‍ശയുണ്ട്.