ദുബായ്- ചെങ്ങന്നൂര്‍ പ്രോവിഡന്‍സ് കോളജ് ഉടമയും പ്രമുഖ വ്യവസായിയുമായ പഴവനയില്‍ ജോര്‍ജ് മാത്യു (മോനിച്ചന്‍-69) ദുബായില്‍ നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ചെങ്ങന്നൂരിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. പ്രോവിഡന്‍സ് കോളജ് ചെയര്‍പേഴ്‌സന്‍ മറിയാമ്മ ജോര്‍ജ് മാത്യു ആണ് ഭാര്യ.