കൊച്ചി- സ്വര്‍ണവില പവന് അഞ്ചു ദിവസത്തിനിടെ 1000 രൂപ കുറഞ്ഞു. പവന്റെ വില 28,120 രൂപയായി. 3515 രൂപയാണ് ചൊവാഴ്ച ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കഴിഞ്ഞ ദിവസം പവന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി വര്‍ധിച്ചിരുന്നു.