ദുബായ്- ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ സ്റ്റോര്‍ മുറിയില്‍ സഹപ്രവര്‍ത്തകയെ രണ്ടു തവണ ബലാത്സംഗം ചെയ്ത ബംഗ്ലാദേശി ജീവനക്കാരന്റെ കേസ് ദുബായ് കോടതിയില്‍. ഇന്ത്യക്കാരനായ സൂപ്പര്‍വൈസറുടെ നിര്‍ദേശ പ്രകാരം നേപ്പാള്‍ സ്വദേശിയായ ശുചീകരണ ജീവനക്കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ക്ലീനിംഗ് ഉപകരണങ്ങള്‍ സ്റ്റോര്‍ മുറിയില്‍നിന്നെടുക്കാനാണ് താന്‍ അവിടേക്ക് ചെന്നതെന്ന് 28 കാരിയായ ഇവരുടെ മൊഴിയില്‍ പറയുന്നു. അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന ബംഗ്ലാദേശി പൊടുന്നനെ തന്നെ കടന്നു പിടിക്കുകയായിരുന്നു. തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കീഴ്‌പ്പെടുത്തി രണ്ട് തവണ ബലാത്സംഗം ചെയ്തു. ഒരക്ഷരം പറയാതെ അവിടെനിന്ന് പോകുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറോളം താന്‍ എന്തു ചെയ്യണമെന്നറിയാതെ അവിടെത്തന്നെ ഇരുന്നു. പിന്നീട് പതിവുപോലെ ജോലിയില്‍ വ്യാപൃതയായി. വൈകിട്ട് സൂപ്പര്‍വൈസറോട് വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പോലീസിനെ അറിയിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ജൂണ്‍ ഏഴിനായിരുന്നു സംഭവം.
കേസ് വാദം കേള്‍ക്കാനായി 19 ലേക്ക് മാറ്റി.