ദുബായ്- ലഹരി പരിശോധനക്ക് മൂത്രം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ റാസല്‍ ഖൈമ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയെ കോടതിയില്‍ ചോദ്യം ചെയ്ത ഇദ്ദേഹം താന്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വാദിച്ചു.
താന്‍ വിവാഹിതനാണെന്നും ചെയ്ത തെറ്റുകളില്‍ പശ്ചാത്താപമുണ്ടെന്നും നിയമങ്ങള്‍ ലംഘിക്കാന്‍ ആഗ്രഹമില്ലെന്നും പ്രതി കോടതിയോട് പറഞ്ഞു.