ദിലീപിന്‍റെ പോലീസ് കസ്റ്റഡി നീട്ടി

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ പോലീസ് കസ്റ്റഡി ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ നീട്ടി. പോലീസിന്റെ അപേക്ഷ പരിഗണിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പോലീസിനെതിരെ പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലപീന്റെ മറുപടി.
ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് രാവിലെ 10.45 ഓടെ ദിലീപിനെ കോടതിയില്‍ എത്തിച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും പബ്ലിക് പ്രോസക്യൂട്ടര്‍ എ. സുരേശന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
സാക്ഷിയില്ലാത്തതിനാല്‍ പോലീസ് മാപ്പു സാക്ഷിയെ തേടുകയാണെന്നും ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്താനുള്ള ചുമതല മറ്റു പ്രതികള്‍ക്കല്ലെന്നും ദിലീപിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു.

Latest News