തിരുവനന്തപുരം- അടിക്കടി തിരിച്ചടിയാണ് വേണ്ടതെന്നും വിമര്‍ശകര്‍ തിരിച്ചു കിട്ടുമ്പോള്‍ നന്നാകുമെന്നുമുള്ള ആഹ്വാനവുമായി മുന്‍ ഡി.ജി.പി ഡോ. ടി.പി സെന്‍കുമാര്‍. ഫെയ്‌സ് ബുക്ക് പേജിലാണ് എല്ലാ സംസ്‌കാരവും വിട്ടുകൊണ്ടുള്ള വിമര്‍ശനങ്ങളും തെറികളും തുടരുന്നുത്.
സെന്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ വായിക്കാം.
'അവര്‍ എന്തും പറയട്ടെ, നാം നമ്മുടെ സംസ്‌കാരം വിട്ടു മറുപടി പറയരുത് 'എന്നുള്ള വിചാരം ആണ് ഭാരതത്തെ അടിമകളാക്കിയത്. അതു ഉദാത്തമല്ല. ഭയത്തിന്റെയാണ് .ചരിത്രം പഠിക്കൂ. ഈ സദ്ഗുണ ദുരാചാരം ആത്മഹത്യാപരമാണ്.
ഇതു പുതിയ ഭാരതം. മര്യാദക്ക് മര്യാദ . അടിക്കു തിരിച്ചടി. അതേ മനസ്സിലാകൂ.അതല്ലാതെ സംസ്‌ക്കാരവും പറഞ്ഞിരുന്നാല്‍ ഇരിക്കുന്നിടം കാണില്ല എന്നറിയുക. ഇതു എല്ലാ നല്ല ,പുതു തലമുറയും മനസ്സിലാക്കൂ. പ്രതികരിക്കൂ.
തിരിച്ചു കിട്ടുമ്പോള്‍ അവര്‍ നന്നാകും!
--
എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി.
നിന്റെയൊക്കെ തന്ത തള്ള മാര്‍ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച
എനിക്ക് ,നിന്റെയൊന്നും തെറിയും കമ്മിതരവും സുഡാപ്പിസവും പുത്തരിയല്ല.
നിന്റെ നിലയില്‍ താഴാനും അതേ നിലയില്‍ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അന്തം കമ്മികളെ.!