ജിദ്ദ- റാബിഗ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ മരിച്ച തിരൂർ പൊന്മുണ്ടം സ്വദേശി വിനോദ് കരിമ്പിങ്കലിന്റെ മൃതദേഹം ചൊവാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഒരു വർഷത്തോളമായി ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്ന വിനോദിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. വിനോദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും പൂർത്തീകരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദാ നവോദയ, ബവാദി ഏരിയ, റാബിഗ്് യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗമായ മിദ്‌ലാജ് കൊല്ലം, കെ.എം.സി.സി പ്രവർത്തകരായ ഗഫൂർ പേരാമ്പ്ര (കെ.എം.സി.സി റാബിഗ് യൂനിറ്റ് പ്രസിഡന്റ്്), മുഹമ്മദ് കുട്ടി മഞ്ചേരി തുടങ്ങിയർ നേതൃത്വം നൽകി. വിനോദിന്റെ മൃതദേഹം ചൊവാഴ്ച രാത്രി ഗൾഫ് എയറിൽ ജിദ്ദ എയർപോർട്ടിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോകും.