Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ക്വിക് പേ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് തുടരുന്നു; എളുപ്പ വഴിയുണ്ട്

ജിദ്ദ- സൗദിയിലെ ക്വിക് പേ ബ്രാഞ്ചുകള്‍ക്കു മുന്നില്‍ വന്‍ തിരക്ക് തുടരുന്നു. പണം പിന്‍വലിക്കാനോ സൗദിക്കകത്ത് ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധിക്കാതെ ക്വിക് പേ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ് ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നത്.

മാസങ്ങളായി നാട്ടിലേക്ക് പണമയക്കാന്‍ ക്വിക് പേ  ഉപയോഗിക്കാത്തവരുടെ അക്കൗണ്ടുകളാണ് കമ്പനി ബ്ലോക്ക് ചെയ്യുന്നത്. അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ക്വിക് പേ അധികൃതര്‍ ഉപയോക്താക്കളെ അറിയിക്കുന്നുമുണ്ട്.
സാലറിയായും സുഹൃത്തുക്കളും ബന്ധുക്കളും ട്രാന്‍സ്ഫര്‍ ചെയ്ത തുകയായും ക്വിക് പേ അക്കൗണ്ടില്‍ പണം കുടുങ്ങിയവരാണ് കഴിയും വേഗം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. ധാരാളം പേരുടെ ക്വിക് പേ അക്കൗണ്ടുകളിലേക്കാണ് സ്‌പോണ്‍സര്‍മാരും കമ്പനികളും സാലറി അയക്കുന്നത്.

നാട്ടിലേക്ക് നിശ്ചിത തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍  തയാറുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തു നല്‍കുന്നത്. ജിദ്ദ, ദമാം, റിയാദ് തുടങ്ങി എല്ലാ നഗരങ്ങളിലും ക്വിക് പേ ഓഫീസുകളില്‍ തിരക്കുണ്ട്. ദിവസം 100 ഉം 150 ഉം അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ക്വിക് പേ ജീവനക്കാര്‍ക്കും മാനേജര്‍മാര്‍ക്കും സാധിക്കുന്നുണ്ട്.

ക്വിക് പേ കാര്‍ഡുകളില്‍ പണം പിന്‍വലിക്കല്‍, ആഭ്യന്തര ട്രാന്‍സ്ഫര്‍ എന്നിവയാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. വിദേശത്തേക്ക് പണം അയക്കുന്നതിന് തടസ്സമില്ല.
നിശ്ചിത തുക എ.ടി.എമ്മുകളില്‍നിന്ന് നാട്ടിലേക്ക് അയച്ച ശേഷം അക്കൗണ്ട് ബ്ലോക്ക് നീക്കാന്‍ ക്വിക് പേ ജീവനാക്കാരേയും മാനേജരേയും സമീപിക്കുകയാണ് എളുപ്പ വഴി.  

 

Latest News