Sorry, you need to enable JavaScript to visit this website.

ഇനി മുതല്‍ ഇളവില്ല; കാലാവധി തീരുന്നതിനു മുമ്പ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം

തിരുവനന്തപുരം- കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവ് ഇനി ഇല്ല. കാലാവധി തീരുന്നതിനു മുമ്പ് പുതുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് വീണ്ടും ടെസ്റ്റ് പാസാകേണ്ടി വരും.
ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകള്‍ കേരള പോലീസ് വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
നിബന്ധനകള്‍ അറിയാം

1. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ കാലാവധി ഇനി മുതല്‍ 5 വര്‍ഷമാണ്.

2. ഹസാര്‍ഡസ് ലൈസന്‍സിന്റെ കാലാവധി - 3 വര്‍ഷമാണ്.

3. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.

മ) 30 വയസിനു മുമ്പ് എടുക്കുകയാണെങ്കില്‍ 40 വയസു വരെ കാലാവധി
യ) 30 നും 50 നും ഇടയിലുള്ളവര്‍ക്ക് -10 വര്‍ഷം
ര) 50നും 55 നും ഇടയിലുള്ളവര്‍ക്ക് - 60 വയസു വരെ
റ) 55 ന് മുകളില്‍ - 5 വര്‍ഷം വീതം

> കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെന്‍സ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതല്‍ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസന്‍സ് അസാധുവാകം.

>കൂടാതെ ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പ് പുതുക്കാനായി നല്‍കാവുന്നതാണ്.

>കാലാവധി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് പാസായാല്‍ മാത്രമെ പുതുക്കി നല്‍കുകയുള്ളൂ.

ലൈസെന്‍സ് പുതുക്കല്‍ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

 

Latest News