ദുബായ്- പണം തട്ടിയെടുക്കാന്‍ വിവിധ തന്ത്രങ്ങള്‍ പയറ്റുന്ന വ്യാജ കോളര്‍മാര്‍ക്കും അജ്ഞാതര്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്താന്‍ ദുബായ് പോലീസ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
വ്യാജ കോളുകളുടേയും അജ്ഞാതരുടേയും തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് ദുബായ് പോലീസ് ട്വിറ്ററില്‍ ഉണര്‍ത്തി. തട്ടിപ്പില്‍ രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം അജ്ഞാത ഫോണ്‍ കാളുള്‍ക്ക് മറുപടി നല്‍കാതിരിക്കുകയാണ്. അഥവാ കാളുകള്‍ അറ്റന്റ് ചെയ്താല്‍ സംശയം തോന്നുകയാണെങ്കില്‍ ഉടന്‍ വിച്ഛേദിക്കുക.
സെലിബ്രിറ്റികളുടെ പേരുകള്‍ ഉപയോഗിച്ചു ജീവകാരുണ്യ തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞ മാസം ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനെന്ന പേരിലാണ് തട്ടിപ്പ് നടത്തുന്നത്.
വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം തട്ടുന്നതിനെതിരെയാണ് പോലീസിന്റെ മറ്റൊരു മുന്നറിയിപ്പ്.
ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും പരിചയമില്ലാത്ത ആളുകള്‍ക്ക് ഓണ്‍ലൈനില്‍ ഫണ്ട് കൈമാറരുതെന്നും പോലീസ് ആവര്‍ത്തിക്കുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.