ദോഹ- ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ-ഖത്തര്‍ മത്സരം ചൊവ്വാഴ്ച. 2022 ലോകകപ്പ്, 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരത്തിലാണ് ഖത്തര്‍ ഇന്ത്യയെ നേരിടുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനുമായി നടന്ന മത്സരത്തില്‍ ആറ് ഗോളിന് ഖത്തര്‍ വിജയിച്ചിരുന്നു.
ആദ്യ മത്സര വിജയം വരും മത്സരങ്ങള്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഫെലിക്‌സ് സാന്‍ചെസ് പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരം പൂര്‍ണമായും വ്യത്യസ്തമായിരിക്കും. ഇന്ത്യക്കെതിരെ വിജയം നേടാന്‍ മികച്ച പ്രകടനം നടത്തുമെന്നും സ്പാനിഷ് താരമായ സാന്‍ചെസ് പറഞ്ഞു.