ദുബായ്- ഇത്തവണത്തെ ഓണത്തിന് യു.എ.ഇയില്‍ പൂക്കളങ്ങളൊരുക്കാന്‍ ഇന്ത്യയില്‍നിന്ന് എത്തുന്നത് 25 ടണ്‍ പൂക്കള്‍. പതിവുപോലെ ഇത്തവണയും തമിഴ്‌നാട്ടുകാരനായ എസ്. പെരുമാള്‍ ആണ് ഓണാഘോഷത്തിനു പൂക്കളെത്തിക്കുന്നത്.
ബര്‍ദുബായ് ക്ഷേത്രത്തിന് സമീപം ഇവര്‍ക്ക് പൂക്കടയുണ്ട്. മറ്റ് 15 ഇടത്ത് ശാഖകളും. 39 വര്‍ഷമായി പെരുമാള്‍ ഈ ബിസിനസ് ആരംഭിച്ചിട്ട്. 200 സ്ത്രീകളാണ് പെരുമാളിനായി പൂക്കള്‍ കോര്‍ക്കുന്നത്. പൂജയ്ക്കായും ഓഫിസ് അലങ്കാരത്തിനും മറ്റുമായും ദിവസേന മൂന്ന് ടണ്ണോളം പൂക്കള്‍ എത്തിക്കുന്ന പെരുമാള്‍ ഓണാഘോഷത്തിനു ദിവസേന ആറ് ടണ്‍ പൂക്കള്‍ വരെ എത്തിക്കുന്നു. ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍, ഓര്‍ഡര്‍ അനുസരിച്ച്, വിമാനത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.