Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിലാഷം സഫലമായി; മറിയത്തിന് മക്കയിൽ അന്ത്യവിശ്രമം

മറിയത്തിന്റെ ജനാസ മക്ക ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്യുന്നു

തായിഫ്- തന്റെ അന്ത്യവിശ്രമം മക്കയിലാകണമെന്ന മറിയത്തിന്റെ അഭിലാഷം സഫലമായി. തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം മരിച്ച മറിയത്തിന്റെ ജനാസ മസ്ജിദുൽ ഹറമിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. കോട്ടയം ഉഴവൂർ സ്വദേശിയായ മറിയം 38 കൊല്ലമായി സൗദിആരോഗ്യ മന്ത്രലയത്തിന്റെ കീഴിൽ തായിഫ് മേഖലയിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ആറ് മാസത്തോളമായി അർബുദ രോഗത്തെതുടർന്ന് ചികിത്സയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് മറിയവും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. തന്റെ മരണം സൗദിയിലാവണമെന്ന് നേരത്തെ ആഗ്രഹം പ്രകടിപ്പീച്ചിരുന്നു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂർ തായിഫ്  കെ.എം.സി.സി പ്രസിഡന്റ്  മുഹമ്മദ് സാലിഹ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഡോ. നാസിമുദ്ദീൻ കല്ലമ്പലം, ഡോ. ഷമീർ, ഹംസാസലാം, മഹമൂദ് നിട്ടൂർ, അഷറഫ് നെന്മണ്ട, സലാം പുല്ലാളൂർ, അഷ്റഫ് താനാളൂർ, അബ്്ദുറഹമാൻ പങ്കെടുത്തു. 


 

Latest News