Sorry, you need to enable JavaScript to visit this website.

മലയാളം പറഞ്ഞ് ആരിഫ്  മനം കവര്‍ന്നു

തിരുവനന്തപുരം-ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയ അദ്ദേഹം ലോകമെങ്ങുമുള്ള കേരളീയരുടെ മനം കവര്‍ന്നു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടരി ടോം ജോസ്, ഗവര്‍ണറുടെ പത്‌നി രേഷ്മാ ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്. 


 

Latest News