റിയാദ് - നജ്‌റാനിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു. ഇന്നലെ രാവിലെയാണ് നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ശത്രുവിന്റെ മിസൈൽ സഖ്യസേന തകർത്തു. മിസൈൽ തകർന്നുവീണ് ആർക്കെങ്കിലും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.