ചിറ്റാരിക്കൽ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസുകാരനെതിരെ മർദനകേസും. കാസർകോട് എ.ആർ ക്യാമ്പിലെ പോലീസുകാരനായിരുന്ന കുന്നുംകൈയിലെ രഞ്ജിത്തിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു മരണ വീട്ടിൽ ചെന്നപ്പോൾ വാക്കേറ്റത്തിനിടയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മാവനെ കൈകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്ന പരാതിയിലാണ് പുതിയ കേസെടുത്തത്. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് രഞ്ജിത്ത് ഇപ്പോൾ സസ്‌പെൻഷനിലാണ്.